
ജാജ്പൂർ: ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 18കാരിയായ പോളിടെക്നിക് വിദ്യാർത്ഥിനിയെ ആണ് കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ഇലകട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ചത്. തുടർച്ചയായുള്ള റാഗിങ്ങാണ് മരണത്തിന് കാരണമെന്ന് ആണ് വീട്ടുകാരുടെ ആരോപണം.
മകളെ കോളേജ് പ്ലേസ്മെന്റിൽ സെലക്ടറ്റ് ചെയ്തതായും അതിന് ഹാജരാവാകാൻ അവളെ അനുവദിക്കില്ലെന്നും പറഞ്ഞ് ഒരു വിദ്യാർത്ഥി മെസേജ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അവളെ മറ്റൊരാൾ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിൽ താമസിക്കേണ്ടതിനാൽ കോളേജ് അധികൃതരോട് പറയാൻ മകൾക്ക് ഭയമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മാതാവ് പറയുന്നത്. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പരാതി കൊടുക്കാതിരുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു.
കോളേജിനെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കോളേജ് അധികൃതർക്ക് മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും തുടർച്ചയായുള്ള റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നും അവർ ആരോപിച്ചു. സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Post Your Comments