കാത്തിരുപ്പുകൾക്കൊടുവിൽ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായിരിക്കുകയാണ്. പതിനെട്ട് പേരാണ് ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. മത്സരാര്‍ത്ഥികളായ അനിയന്‍ മിഥുനും ലച്ചുവും ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തില്‍ ഒരുമിച്ച് കുളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓരോ സീസൺ വരുമ്പോഴും ബിഗ് ബോസിനും മത്സരാർത്ഥികൾക്കും ഉള്ള മാറ്റമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഇരുവരും ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിക്കുന്ന വീഡിയോ ബിഗ്ബോസ് ഗ്രൂപ്പുകളില്‍ വൈറലായതോടെ ഇതിന് ട്രോളുകളും ലഭിച്ച് തുടങ്ങി.
മുൻസീസണുകളിൽ മത്സരാർത്ഥികൾ എങ്ങനെയാണ് പൂളിൽ കുളിച്ചിരുന്നതെന്ന് ട്രോളർമാർ കാട്ടി തരുന്നു. മുന്‍പുള്ള സീസണില്‍ നടി ലക്ഷ്മി പ്രിയ പൂളില്‍ ഇറങ്ങിയതിന്‍റെ രസകരമായ കാഴ്ചകള്‍ വച്ചുള്ള ട്രോള്‍ വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. സീസണുകളില്‍ ഇത്രയും ഗംഭീരമായി പൂള് പ്രയോജനപ്പെടുത്തിയവര്‍ ഇല്ലെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്.
‘വിദേശയാത്രകളിൽ നിന്നും ബ്രേക്ക് എടുക്കുന്നു, ഇനിമുതൽ ബിഗ് ബോസ് കണ്ടിരിക്കാം, ഇത് 19ആം നൂറ്റാണ്ടല്ല സുഹൃത്തേ, ഈ സീസൺ കലക്കും. സദാചാരക്കാരെ ഭയക്കാതെ സ്വന്തം ഇഷ്ടം മാത്രം നോക്കാൻ ലച്ചുവിനും മിഥുനും കഴിയുന്നുണ്ടല്ലോ? അത് തന്നെ വലിയ കാര്യം’, ഇങ്ങനെ പോകുന്നു ഇരുവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ. എന്നാൽ, അമ്മമാരും കുട്ടികളും ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോയിൽ ഇത്തരം വസ്ത്രധാരണം നടത്തി ഒരാണും പെണ്ണും ഒരുമിച്ച് കുളിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്ന വാദക്കാരും രംഗത്തുണ്ട്.
View this post on Instagram
Post Your Comments