KeralaCinemaLatest NewsNewsEntertainment

‘അവളുടെ നെറ്റിയില്‍ തന്നെ ബുള്ളറ്റ് കയറി, മരിച്ചു’: പറയാൻ മറന്ന പ്രണയത്തെ കുറിച്ച് മിഥുൻ

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നേറുകയാണ്. സങ്കടവും നൈരാശ്യവും നിറഞ്ഞതായിരുന്നു വീക്ക്‍ലി ടാസ്‍കില്‍ അനിയൻ മിഥുൻ പറഞ്ഞ കാര്യങ്ങള്‍. പുതിയ വീക്ക്‍ലി ടാസ്‍കില്‍ രണ്ടാമതായി കഥ പറയാൻ എത്തിയ അനിയൻ അത്ര സന്തോഷവാൻ ആയിരുന്നില്ല. തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് മിഥുൻ പറഞ്ഞത്. പറയാൻ മറന്ന പ്രണയത്തെ കുറിച്ചും, നഷ്ടമായ അവളെ കുറിച്ചുമായിരുന്നു മിഥുൻ പറഞ്ഞത്.

‘കോളേജും കാര്യങ്ങളും ആയി പോകുമ്പോഴാണ് ഞാൻ കശ്‍മീരിലേക്ക് മാറിയത്. സ്‍പോര്‍ട്‍സില്‍ ഫോക്കസായി. അതിന്റിടയിലാണ് അപ്പൻ മരിക്കുന്നത്. കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയിൽ വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നു. ഒരു ദിവസം അവള്‍ എന്നെ പ്രപ്പോസ് ചെയ്‍തു. ഞാൻ ഇഷ്‍ടമല്ല എന്ന് പറഞ്ഞു.

പക്ഷെ ഞാൻ അവളെ ഇടയ്ക്ക് മിസ് ചെയ്യാൻ തുടങ്ങി. എനിക്കും ഇഷ്ടമായിരുന്നു അവളെ. അവളുടെ ക്യാമ്പിലേക്ക് ഞാൻ പോയി. മേശപ്പുറത്ത് തോക്കും കത്തിയുമൊക്കെ അവള്‍ റെഡിയാക്കി വയ്‍ക്കുകയാണ്. ഓള്‍ ദ ബെസ്റ്റ് എന്ന് പറഞ്ഞു ഞാൻ അവളോട്. മോതിരമൊക്കെ വാങ്ങിച്ച് അവളെ പ്രൊപ്പോസ് ചെയ്യാൻ ഞാൻ കാത്തുനിന്നു. ഇവരുടെ ജോലിയില്‍ കൃത്യ സമയമൊന്നും പറയാൻ പറ്റില്ല എന്ന് എനിക്ക് അറിയാം. എന്റെ ക്യാമ്പിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എനിക്ക് അവരുടെ ആള്‍ക്കാരുമായി ബന്ധമുണ്ട്. അവള്‍ എപ്പോഴാണ് വരുക എന്ന് ഞാൻ ചോദിച്ചപ്പോള്‍ ഇന്ന് വരും, നാളെ വരും എന്നൊക്കെ അവര്‍ പറഞ്ഞു. പിന്നീട് ഞാനറിഞ്ഞു. ഒരു ആകിസഡന്റില്‍ അവളുടെ നെറ്റിയില്‍ തന്നെ ബുള്ളറ്റ് കയറി. പുള്ളിക്കാരി മരിച്ചു. എനിക്ക് ആകെ ഭയങ്കര വിഷമമായി. എനിക്ക് അഭിമാനമായത് നമ്മുടെ രാജ്യത്തിനായി മരിക്കുന്നതിന്റെ സുഖം വേറെ ആണ് എന്നതിനാലാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ഫ്ലാഗില്‍ മൂടിയിട്ടുള്ള മൃതദേഹത്തില്‍ കെട്ടിപ്പിടിക്കുന്നതൊക്കെ. ഞാൻ കശ്‍മീര്‍ വിടാൻ തീരുമാനിച്ചു. എന്റെ ഇഷ്‍ടം പറയാൻ പറ്റിയില്ലല്ലോയെന്ന വിഷമം ഉണ്ടായിരുന്നു’, മിഥുൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button