ThiruvananthapuramNattuvarthaLatest NewsKeralaNews

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം : ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്.

Read Also : അന്ന് കോഹ്‌ലി ഇന്ത്യയെ വിജയിപ്പിച്ചിരുന്നെങ്കില്‍ നാട്ടുകാര്‍ എന്റെ വീട് തകർത്തേനെ: വെളിപ്പെടുത്തലുമായി പാക് താരം

ഇന്നലെ രാത്രി 10:30 ഓടെ നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ആണ് അപകടം നടന്നത്. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു.

Read Also : മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും അറിഞ്ഞില്ല, അഴുകിയ മൃതദേഹത്തിൽ നിന്നും അസ്ഥികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button