Latest NewsNewsIndia

മദ്രസ അദ്ധ്യാപകര്‍ക്ക് പണം നല്‍കുന്നില്ല, ഹിന്ദു ഉത്സവങ്ങള്‍ നടത്താന്‍ യുപി സര്‍ക്കാര്‍ വാരിക്കോരി പണം നല്‍കുന്നു

മദ്രസ അദ്ധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വര്‍ഷമായി യോഗി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഒവൈസി

ലക്നൗ: യു.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മദ്രസ അദ്ധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വര്‍ഷമായി യോഗി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഒവൈസി പറഞ്ഞു. എന്നാല്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍ന്നുണ്ടെന്നും വിവേചനത്തോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഒവൈസി ആരോപിച്ചു. ബിജെപി കഴിഞ്ഞ അഞ്ച് വര്‍ഷമായി യുപിയിലെ മദ്രസ അദ്ധ്യാപകര്‍ക്ക് പണം നല്‍കുന്നില്ല. യൂണിഫോം സിവില്‍ കോഡിനെക്കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട് ഒവൈസി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Read Also: പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു: പ്രിൻസിപ്പൽ അറസ്റ്റിൽ

കഴിഞ്ഞവര്‍ഷം യുപിയിലെ മദ്രസകളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിരുന്നു. മൂന്നാംഗ സമിതിവെച്ചായിരുന്നു പഠനം. മദ്രസകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച്
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button