കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സ്ആപ്പ് ഉപഭോക്താക്കൾ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയ്ഡിൽ വാട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ വാട്സ്ആപ്പ് പതിപ്പ് കാലഹരണപ്പെട്ടു എന്ന രീതിയിൽ സന്ദേശം എത്തിയിരുന്നു. ഇത് കൂടുതൽ ആളുകളിലേക്ക് വ്യാപിച്ചതോടെ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച വിഷയം ആയിട്ടുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നാണ് പ്രധാനമായും പരാതി ഉയർന്നിട്ടുള്ളത്. എന്നാൽ, ഈ പരാതിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
ഉപഭോക്താക്കളുടെ പ്രശ്നം കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ, വാട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ബീറ്റയുടെ പുതിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. നിങ്ങൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ് ‘ഔട്ട്ഡേറ്റ്’ ആയെന്ന തരത്തിലുള്ള സന്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ പുതിയ പതിപ്പിലേക്ക് മാറേണ്ടതാണ്. ഇതിലൂടെ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും.
Also Read: ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്
Post Your Comments