Latest NewsKeralaNews

നിന്ദ്യവും പ്രതിഷേധാർഹവും: സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കെ സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നും അങ്ങേയറ്റം ഹീനമായ ആ പരാമർശം ആവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Read Also: യുവ ഐപിഎസുകാരന്‍ കട്ടിംഗ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപണം

സിപിഎമ്മിലെ വനിതാ പ്രവർത്തകരെ മാത്രമല്ല മുഴുവൻ സ്ത്രീകളെയുമാണ് കെ സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് രാഷ്ട്രീയ പ്രവർത്തകർ. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമർശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണ്. അങ്ങേയറ്റം ഹീനമായ ആ പരാമർശം ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സി.പി.എമ്മിലെ വനിതാ പ്രവർത്തകരെ മാത്രമല്ല മുഴുവൻ സ്ത്രീകളെയുമാണ് കെ.സുരേന്ദ്രൻ അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേത്. സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവരാണ് രാഷ്ട്രീയ പ്രവർത്തകർ. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമർശനം നടത്തുന്നത് ശരിയായ രീതിയല്ല. ബി.ജെ.പിയിലെ സ്ത്രീകൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധിക്കണം.

Read Also: വി. മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ല: പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button