Latest NewsKeralaNews

കഞ്ചാവ് വിൽപ്പന: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. അസം നാഗോൺ സ്വദേശികളായ മുസാഹറുൾ ഹക്ക് (ഛോട്ടൂ), ജമീറൂൾ ഹക്ക് (കരീം ലാലാ) എന്നിവരാണ് എറണാകുളം IB വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് അര കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ട് വന്ന് എറണാകുളം ടൗൺ ഭാഗങ്ങളിൽ ‘മൈസൂർ മാംഗോ ‘ എന്ന പേരിൽ ഇവർ വിറ്റഴിച്ചിരുന്നു.

Read Also: ഉച്ചഭക്ഷണ പദ്ധതി: 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഏതാനും ദിവസം മുൻപ് കഞ്ചാവുമായി ഒരു ഇതരസംസ്ഥാനക്കാരൻ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായതോടുകൂടിയാണ് ഛോട്ടു, കരീം ലാല എന്നീ അസ്സം സ്വദേശികളെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. തുടർന്ന് ഇവർ ഇരുവരും എക്‌സൈസ് സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇടപ്പള്ളി ടോളിന് സമീപം കഞ്ചാവ് കൈമാറുവാൻ രാത്രിയോടെ ഇവർ എത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ഇവരെ കാത്ത് നിന്നു. പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതിൽക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപെടാൻ ശ്രമിച്ചു. എക്‌സൈസ് സംഘവും നാട്ടുകാരും ചേർന്നാണ് അക്രമാസക്തരായ ഇരുവരേയും കീഴ്‌പ്പെടുത്തിയത്.

എക്‌സൈസ് ഐ ബി ഇൻസ്‌പെക്ടർ കെ മനോജ് കുമാർ, ഇൻസ്‌പെക്ടർ എം എസ് ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എൻ ജി അജിത്ത് കുമാർ, രഞ്ജു എൽദോ തോമസ്, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ ഡി ടോമി, സിഇഒ, ഡി ജി ബിജു, പി പത്മഗിരീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Read Also: ‘ഓരോരുത്തരും അവരുടെ സംസ്‌കാരം പറയുന്നു, വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം ബിജെപിയുടെ നിലവാരം’

shortlink

Related Articles

Post Your Comments

Related Articles


Back to top button