നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ആഗോള തലത്തിൽ നിലനിന്നിരുന്ന ബാങ്കിംഗ് പ്രതിസന്ധി അയഞ്ഞതോടെയാണ് ഓഹരികൾ മുന്നേറിയത്. പിന്നീട് ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 40.14 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,613.72- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 16,951.70- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഇന്ന് 1,042 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 2,502 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 100 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇൻഡസ്ഇൻഡ് ബാങ്ക്, യുപിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു എ.എന്‍. ഷംസീര്‍ കണ്ടുപിടുത്തം: സന്ദീപ് വാചസ്പതി
Post Your Comments