മൂവാറ്റുപുഴ: പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പുന്നെക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലിൽ വീട്ടിൽ രാജൻ രാജമ്മ(രാജേഷ് -45)യെയാണ് പിടികൂടിയത്.
ഫെബ്രുവരിയിൽ പേഴക്കാപ്പിള്ളി പള്ളിപ്പടിയിൽ ആണ് സംഭവം. ഏറ്റുമാനൂർ, കുറവിലങ്ങാട് പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം, പിടിച്ചുപറി കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വിൽപന നടത്തിയ മോഷണ സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കൾക്കും ഒപ്പം കഴിയാനാണ് മോഷണം നടത്തിവന്നിരുന്നത് എന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
Read Also : കോടിയേരി ബാലകൃഷ്ണന്റെ മുഖം കൈയ്യില്‍ പച്ചകുത്തി ഭാര്യ വിനോദിനി, പച്ചകുത്തിയ വിനോദിനിയുടെ കൈകള്‍ വൈറല്‍
വിവിധ നിർമാണ ജോലികൾ നടക്കുന്ന വർക്ക്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. മൂവാറ്റുപുഴ പള്ളിപ്പടിയിൽ ഗൃഹനാഥൻ വീട് പൂട്ടി താക്കോൽ വീടിന്റെ പിൻവശത്ത് സൂക്ഷിച്ചുവെച്ചിരുന്നത് ഇയാൾ കണ്ടിരുന്നു. 11.30-ഓടെ ഗൃഹനാഥൻ വീടുപൂട്ടി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയതിന് പിന്നാലെയാണ് മോഷണം. സമീപത്തെ 50ഓളം നിരീക്ഷണ കാമറ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തത്.
Post Your Comments