Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അദ്ദേഹത്തോടൊപ്പം തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും ഇന്നസെന്റിനെ കാണാനെത്തിയില്ല:ദീദിക്ക് ശ്രീജിത്ത് പെരുമനയുടെ മറുപടി

കൊച്ചി: ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദീദി ദാമോദരന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശനവുമായി അഡ്വ. ശ്രീജിത്ത് പെരുമന. അതിജീവനത്തിന്റെ വഴിയിലെ ആദരവ് മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും ആ ഇന്നസെന്റിന് മാപ്പില്ലെന്നുമായിരുന്നു ദീദി പറഞ്ഞത്. ഇത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തന്നെ ഈ വിധം അഭിപ്രായങ്ങൾ നടത്തണമായിരുന്നോ എന്നാണ് പൊതുഅഭിപ്രായം.

സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും ദീദി ദാമോദരൻ ചൂണ്ടികാട്ടിയിരുന്നു. അദ്ദേഹത്തോടൊപ്പം ഒരേ തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും മനുഷ്യന് മനുഷ്യനോട്‌ മരണത്തിലെങ്കിലും ഉണ്ടാകേണ്ട കടപ്പാട് എന്ന നിലയിൽ പോലും എത്തിയില്ലെന്ന് ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നസെന്റിനെ അതിജീവിതയുടെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള പ്രത്യക്ഷ ശ്രമങ്ങളുമുണ്ടായി എന്നത് ദൗർഭാഗ്യകരമാണെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ആ അതുല്ല്യ കലാകാരന്റെ ഭൗദികശരീരം മണ്ണ് ഏറ്റുവാങ്ങും മുൻപ് ഇത് പറയുന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് മനസിലാക്കുന്നു..
എങ്കിലും വിശ്വാസമോ പരലോക വിശ്വാസമോ ഇല്ലാത്തതുകൊണ്ടും, മരണം ആരെയും വിശുദ്ധരാക്കില്ല എന്ന നിലപാട് ഉള്ളതുകൊണ്ടും പറയട്ടെ,
“അതിജീവിതയെ ഒറ്റു കൊടുത്ത ഇന്നസെന്റിന് മാപ്പില്ല”, “സഹ പ്രവർത്തകയോടൊപ്പം നിൽക്കാത്ത ക്രൂരൻ” എന്നൊക്കെയുള്ള നിലവിളികൾ സാമൂഹിക മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. അത്തരം മനോഭാവങ്ങളുടെ പ്രതിഫലനം ഇന്നസെന്റിന്റെ അന്ത്യയാത്രയിലെ പൊതുദർശന ചടങ്ങുകളിലും ദൃശ്യമായിരുന്നു
അദ്ദേഹത്തോടൊപ്പം ഒരേ തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും മനുഷ്യന് മനുഷ്യനോട്‌ മരണത്തിലെങ്കിലും ഉണ്ടാകേണ്ട ” matter of courtesy ” എന്ന നിലയിൽ പോലും എത്തിയില്ല എന്ന് മാത്രമല്ല..
സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നസെന്റിനെ അതിജീവിതയുടെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള പ്രത്യക്ഷ ശ്രമങ്ങളുമുണ്ടായി എന്നത് ദൗർഭാഗ്യകരമാണ്.
ദിലീപിനെ വിചാരണയില്ലാതെ തൂക്കികൊല്ലാൻ ആഹ്വനം ചെയ്യുന്ന സദാചാര ആൾക്കൂട്ടത്തിന് വിധേയനാകാതെ കോടതി തീരുമാനിക്കട്ടെ എന്ന ഇന്നസെന്റിന്റെ നിലപാടിന്നിരിക്കട്ടെ ഒരു കുതിരപ്പൻ..

shortlink

Related Articles

Post Your Comments

Related Articles


Back to top button