കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ച് അപകടം. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.
Read Also : സംസ്ഥാനത്ത് മറ്റൊരു പേരില്‍ പോപ്പുലര്‍ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ നീക്കം, കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്
ദേശീയ പാതയിലെ ഇരിങ്ങലിൽ ആണ് അപകടം നടന്നത്. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ആണ് ഒഴിവായത്. നിർമ്മാണക്കരാർ കമ്പനിയുടെ വാഹനമെത്തി തീയണക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല.
തുടർന്ന്, വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. എഞ്ചിന്റെ ഭാഗം കത്തി നശിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് പറയാനാകൂ എന്ന് അധികൃതർ അറിയിച്ചു.
Post Your Comments