Latest NewsNewsIndia

ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസിന് മറുപടി നൽകി രാഹുൽ ഗാന്ധി

ഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയുന്നതിനായി ലഭിച്ച നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൊവ്വാഴ്‌ചയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് രാഹുൽ കത്തയച്ചത്. 2004ൽ ആദ്യമായി എംപി ആയ ശേഷമാണ് രാഹുലിന് ഔദ്യോഗിക വസതി അനുവദിച്ചത്. ഏപ്രിൽ 22നകം ഡൽഹിയിൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

‘2023 മാർച്ച് 27ന് തുഗ്ലക്ക് ലെയ്‌നിലെ 12ലെ എന്റെ താമസസ്ഥലം റദ്ദാക്കിയത് സംബന്ധിച്ച നിങ്ങളുടെ കത്തിന് നന്ദി. ഞാൻ ഇവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനവിധിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ അവകാശങ്ങളുടെ മുൻവിധികളില്ലാതെ, തീർച്ചയായും, നിങ്ങളുടെ കത്തിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ ഞാൻ പാലിക്കും,’ രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

എയർപോർട്ടുകളിലേക്കുള്ള ടാക്സി സേവനങ്ങൾ ഇനി എളുപ്പം! പുതിയ സംവിധാനവുമായി യൂബർ

2019ലെ ക്രിമിനൽ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. മോദിയുടെ പേരിനെ ചൊല്ലിയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് കേസെടുത്തിരുന്നത്. മേൽക്കോടതി കുറ്റവും ശിക്ഷയും സ്‌റ്റേ ചെയ്‌തില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അയോഗ്യനാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങിയ മാർച്ച് 24 മുതൽ ഒരു മാസത്തിനുള്ളിൽ രാഹുൽ തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാണ് ചട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button