ഓർക്കാട്ടേരി: പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്സോ കേസ് പ്രകാരം ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കുട്ടി ഈ വിവരം സുഹൃത്തുക്കളോടും രക്ഷിതാക്കളോടും പറഞ്ഞത്.
മകൾ പിജിയ്ക്കും മകൻ എസ്എസ്എൽസിക്കും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റിങ് ആരംഭിച്ചത്. തുടർന്ന്, ഇയാൾ പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു.ഈ വിഷയത്തെക്കുറിച്ച് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ
പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി മുറിയിൽ പോയില്ല. ഇതിന് പിന്നാലെ, എന്താണ് മുറിയിൽ വരാതിരുന്നത് എന്നും, കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേയെന്നും ഇയാൾ ചോദിക്കുന്നുണ്ട്. കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാൽ പരിഹാരം കിട്ടുമെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. തുടർന്ന്, പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പോലീസിൽ പരാതി നൽകി. ഇതേതുടർന്ന് ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments