Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest NewsKeralaNewsEntertainment

വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രം

മലയാളത്തിന്റെ പ്രിയ താരം ഇന്നസെന്റ് വിടവാങ്ങി. താരത്തെ അവസാനമായി ഒന്ന് കാണാൻ സഹപ്രവർത്തകരും സിനിമാ പ്രേമികളും എത്തുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ഹരീഷ് പേരടി പങ്കുവച്ച ഒരു കുറിപ്പാണ്.

മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് രാജസ്ഥാനിൽ രാത്രി എത്തിയ മോഹൻലാൽ പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞതിനു പിന്നാലെ ഷൂട്ടിന് ഒരു തടസ്സവും ഉണ്ടാക്കാതെ അത് നടത്തുകയും കഴിയുന്നത്ര വേഗതയിൽ വിടപറഞ്ഞ പ്രിയ സുഹൃത്തിനെ കാണാൻ കേരളത്തിലേയ്ക്ക് ഓടിയെത്തുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

read also:  പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു

പോസ്റ്റ് പൂർണ്ണ രൂപം

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..”ഇന്നസെന്റേട്ടൻ പോയി…വാർത്ത ഇപ്പോൾ പുറത്തുവരും…ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന…ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ് …സ്നേഹത്തോടെ…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button