
കൊച്ചി: 20.110 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബാഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
ബംഗളൂരുവിൽ നിന്നും പത്തനംതിട്ടയ്‌ക്ക് ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
റൂറൽ എസ്‌പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അങ്കമാലിയിൽ കെഎസ്‌ആർടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാൻസാഫ് ടീമിനെ കൂടാതെ ഇൻസ്‌പെക്ടർ പിഎം ബൈജുവിന്റെ നേതൃത്വത്തിള്ള സംഘവും പരിശോധനയിൽ പങ്കെടുത്തു.
Post Your Comments