കൈപ്പറമ്പ്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ് ഓട്ടോറിക്ഷ ഡ്രൈവർ വരടിയം എടത്തറ വീട്ടിൽ പ്രേമൻ (45), എടത്തറ വീട്ടിൽ സുധീഷിന്റെ ഭാര്യ വിബിത (35) മകൾ ആഗ്നേയ (5 മാസം) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : രാഹുല്‍ ഗാന്ധിക്ക് ഭീകരസംഘടനകളുടെ പിന്തുണ, മോദി സര്‍ക്കാരിനെതിരെ കടുത്ത വിദ്വേഷം: അവസരം കാത്ത് ഭീകരര്‍
മുണ്ടൂർ കോടങ്കണ്ടം മൂലയിൽ ഇന്നലെ ഉച്ചയ്ക്ക് 12-നായിരുന്നു അപകടം നടന്നത്. ഗുരുവായൂരിൽ നിന്ന് ചോറൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വരുമ്പോഴായിരുന്നു അപകടം. മുണ്ടൂർ പെട്രോൾ പമ്പിന്റെ ഭാഗത്തുനിന്ന് മെഡിക്കൽ കോളജിന്റെ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുണ്ടൂർ സെന്ററിൽ നിന്ന് വരടിയം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് യാത്രക്കാർക്ക് പരുക്കേറ്റത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഗ്നേയ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെത്തുടർന്ന്, കാർ നിർത്താതെ പോകുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
Post Your Comments