Latest NewsIndiaNews

നെഹ്റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര. നെഹ്റു കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബ ഭരണമാണ് കയ്യാളുന്നതെന്നുമുള്ള ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. ഇതിനിടെയാണ് നെഹ്റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് കൊണ്ട് പ്രിയങ്ക സംസാരിച്ചത്.

Read Also: തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടോ? ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കുക

‘നിങ്ങള്‍ കുടുംബവാദത്തെക്കുറിച്ച് സംസാരിക്കുന്നു. അങ്ങനെയെങ്കില്‍ എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ആരാണ് ശ്രീരാമന്‍? അദ്ദേഹമൊരു പരിവാര്‍വാദി ആയിരുന്നില്ലേ? കുടുംബത്തിന്റെ സംസ്‌കാരത്തിന് വേണ്ടി പോരാടിയ പാണ്ഡവന്‍മാര്‍ കുടുംബവാദികളായിരുന്നില്ലേ? നമ്മുടെ കുടുംബാംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയെന്നുള്ളതിന് ലജ്ജിക്കേണ്ടതുണ്ടോ? ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ സ്വന്തം രക്തം കൊണ്ട് പരിപോഷിപ്പിച്ചവരാണ് എന്റെ കുടുംബത്തിലുള്ളത്’, പ്രിയങ്കാ വാദ്ര പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button