രാജ്യത്തെ സ്കൂളുകളിൽ 18 വിദ്യാർത്ഥികൾക്ക് ഒരു കമ്പ്യൂട്ടർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിർദ്ദേശവുമായി സിബിഎസ്ഇ. കമ്പ്യൂട്ടർ ലാബുകളിൽ യുപിഎസ് ഘടിപ്പിച്ചിട്ടുള്ള 40 കമ്പ്യൂട്ടറുകളും ഉണ്ടായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ അടിസ്ഥാന വികസന സൗകര്യം സംബന്ധിച്ച മാർഗ്ഗനിർദ്ദേശത്തിലാണ് സിബിഎസ്ഇ ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ചാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്.
എല്ലാ കമ്പ്യൂട്ടറുകളിലും വെബ് കാം, സ്പീക്കർ തുടങ്ങിയവയും ഘടിപ്പിക്കേണ്ടതാണ്. കൂടാതെ, കമ്പ്യൂട്ടർ ലാബിൽ രണ്ടു പ്രിന്ററുകളും, രണ്ട് സ്കാനറുകളും ഉണ്ടായിരിക്കണം. ഒരൊറ്റ ലാൻ നെറ്റ്‌വർക്കിലാണ് മുഴുവൻ കമ്പ്യൂട്ടറുകളെയും ബന്ധിപ്പിക്കേണ്ടതെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ, കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസർ, പ്രോസസർ, റാം, സ്റ്റോറേജ്, മോണിറ്റർ, ഡിസ്പ്ലേ തുടങ്ങിയവയ്ക്കുമുള്ള മാനദണ്ഡങ്ങളും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.
Also Read: എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ
Post Your Comments