KeralaMollywoodLatest NewsNewsEntertainment

പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു

ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും

ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും ഹറാമായിരുന്ന ഇസ്‌ലാം മതം പിന്തുടരുന്ന ചിലർ ഉസ്താദിന്റെ ചാനൽ ലൈക്ക് ചെയ്യൂ സബ്സക്രൈബ് ചെയ്യൂ ഷെയർ ചെയ്യൂ എന്നൊക്ക പറയുന്നത് ശരിയാണോ എന്ന് സംവിധായൻ ഒമർ ലുലു. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

read also: സ്‌കൂളിന് നേർക്ക് വെടിവെയ്പ്പ്: മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കുറിപ്പ് പൂർണ്ണ രൂപം

എനിക്ക് എതിരെ കുറെ എണ്ണം വീഡിയോയുമായി വരുന്നുണ്ട് കുറച്ച് നാൾ മുൻപ് വരേ ഫോട്ടോ എടുക്കലും വീഡിയോ എടുക്കലും എല്ലാം ഹറാമായിരുന്നു,അതിനും മുൻപ് ടീവി കാണരുത് അത് ചെകുത്താന്റെ പെട്ടിയാണ്……

എന്റെ പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്?.

ഇന്ന് യൂട്യൂബ് ഫെയ്സ്ബുക്ക് ഒക്കെ വന്നപ്പോ അതിൽ നിന്ന് പണം കിട്ടി തൊടങ്ങിയപ്പോ ഇവൻമാരും വന്ന് പറയുവാ ഉസ്താദിന്റെ ചാനൽ ലൈക്ക് ചെയ്യൂ സബ്സക്രൈബ് ചെയ്യൂ ഷെയർ ചെയ്യൂ എന്നൊക്ക??.

ഇങ്ങനെ മതപണ്‌ഡിതന്മാർ‍ ചമഞ്ഞ് മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം. ഇവൻമാർക്ക് അത് അല്ലാ ഇസ്ലാം ഇത് അല്ലാ ഇസ്ലാം ഇങ്ങനെയൊക്കെയാണ് ഇസ്ലാം എന്ന് പറഞ്ഞ് പറഞ്ഞ് ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും?.
പൈസ വാങ്ങി ദീൻ പഠിപ്പിക്കുവാൻ നടക്കുന്നവന് ഒക്കെ ദീനിനോട് എന്തു പ്രതിബദ്ധത കൊഞ്ചം ലാജിക്കലാ തിങ്ക് പണ് ബ്രദേർസ്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button