ErnakulamLatest NewsKeralaNattuvarthaNews

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ചു : നി​ര​ന്ത​ര കു​റ്റ​വാ​ളി​ അറസ്റ്റിൽ

കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി താ​ണി​ക്ക​ത്ത​ടം കോ​ള​നി റോ​ഡ് ചാ​ലി​ൽ​പു​ത്ത​ൻ​പു​ര (ക​ല്ലി​ങ്ങ​പ​റമ്പി​ൽ) ദി​ലീ​പി​നെ(41)യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച നി​ര​ന്ത​ര കു​റ്റ​വാ​ളി​ അ​റ​സ്റ്റിൽ. കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി താ​ണി​ക്ക​ത്ത​ടം കോ​ള​നി റോ​ഡ് ചാ​ലി​ൽ​പു​ത്ത​ൻ​പു​ര (ക​ല്ലി​ങ്ങ​പ​റമ്പി​ൽ) ദി​ലീ​പി​നെ(41)യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നു​ള​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത ശ്ര​മം, ആ​യു​ധ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Read Also : തൃപ്പൂണിത്തുറ കസ്റ്റഡിമരണം: ജില്ലാക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

2021-ൽ ​കോ​ത​മം​ഗ​ലം പു​തു​പ്പാ​ടി സ്കൂ​ൾ​പ്പ​ടി ഭാ​ഗ​ത്ത് പ്രി​ൻ​സ് എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കേ​സി​ലെ സാ​ക്ഷി​യാ​യ സു​ജി​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്, കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യി. തു​ട​ർ​ന്ന്, റൂ​റ​ൽ ജി​ല്ല പൊലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യി​രു​ന്നു. ഈ ​വ്യ​വ​സ്ഥ ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെയ്തത്.

ഇ​ൻ​സ്പെ​ക്ട​ർ ബി​ജോ​യ്, എ​സ്ഐ റെ​ജി, എ​എ​സ്ഐ സ​ലിം, എ​സ്‌​സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജിം​സ്, ഷി​യാ​സ്, ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button