ഇന്ത്യയിലെ ഹൈവേകളും റോഡുകളും രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടേതിന് സമാനമാകും

അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ കുതിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങള്‍ 2024 ഓടെ അമേരിക്കയുടേതിന് സമാനമാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിത എക്സ്പ്രസ് വേകളുടെയും റെയില്‍ ഓവര്‍ ബ്രിഡ്ജുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് മാല പദ്ധതിക്ക് ക്യാബിനറ്റ് അംഗീകാരം ഉടന്‍ ലഭിക്കുമെന്നും ഇതിലൂടെ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Read Also: ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ

സമയബന്ധിതമായി തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കാന്‍ കഴിയുമെന്നും കൈലാസ് മാനസ സരോവര്‍ ഹൈവേ പദ്ധതിയുടെ 93 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ദേശീയപാത ഇടനാഴികള്‍ വികസിപ്പിക്കുവാനുളള ഏറ്റവും വലിയ പദ്ധതിയാണ് ഭാരത് മാല പരിയോജന. രാജ്യത്തെ 580ല്‍ അധികം ജില്ലകളെ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്. 35000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത്മാല ദേശീയ പാതകള്‍ വികസിപ്പിക്കുന്നതിനുളള ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ്.

Share
Leave a Comment