Latest NewsNewsIndia

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും

ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്ന് സൂചന

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ടുള്ള വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും, ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്ന് സൂചന

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോകസ്ഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം എംപിമാരായ ഹൈബി ഈഡനും, ടി എന്‍ പ്രതാപനും കീറിയെറിഞ്ഞു. ലോക്സഭയില്‍ പ്രതിഷേധത്തിനിടെയായിരുന്നു ഇരുവരും വിജ്ഞാപനം കീറിക്കളഞ്ഞത്. ഈ സംഭവത്തോടെ ഇരുവരെയും സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന.

ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രമേയം അവതരിപ്പിക്കണം. എംപിമാരുടെ പെരുമാറ്റം സഭയുടെ അന്തസ്സിന് നിരക്കുന്നത് അല്ലെന്നും, ചട്ടവിരുദ്ധമെന്നും കാട്ടിയുള്ള പ്രമേയം പാസായാല്‍, നടപടി വരാം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചനയില്ല. എന്നാല്‍, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന് സ്പീക്കറുടെ ഓഫീസ് വിലയിരുത്തുന്നതായി അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button