Latest NewsNewsIndia

കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെ : രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി

സവര്‍ക്കറിനെപോലെയുളള ആളുകളുടെ സംഭാവനകളെ കുറിച്ച് എന്തെങ്കിലും നിങ്ങള്‍ക്ക് അറിയുമോ ?

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിക്ഷേധത്തെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പാരമാര്‍ശത്തെയും ഹര്‍ദീപ് വിമര്‍ശിച്ചു.

Read Also: കഴിഞ്ഞ വർഷം ആസ്തിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ശതകോടീശ്വരൻ ആരെന്നറിയാം, പുതിയ കണക്കുകൾ ഇങ്ങനെ

‘സവര്‍ക്കറിനെ പോലെയുളള ആളുകളുടെ സംഭാവനകളെ കുറിച്ച് എന്തെങ്കിലും നിങ്ങള്‍ക്ക് അറിയുമോ? കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെയാണ്’, എന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. അയോഗ്യനാക്കപ്പെട്ട ശേഷം, മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡല്‍ഹിയില്‍നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയിലില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button