KeralaLatest NewsNews

പൊരുതിതോല്‍പ്പിച്ച ക്യാന്‍സറല്ല ജീവനെടുത്തത്, വില്ലനായത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍

കൊച്ചി: ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് ഡോ വിപി ഗംഗാധരന്‍. അദ്ദേഹത്തിന്റെ മരണ കാരണം കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്‍ വ്യക്തമാക്കി.

ഇന്നസെന്റ് തന്റെ വെറുമൊരു രോഗി ആയിരുന്നില്ല, ഉറ്റ സുഹൃത്ത് കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ ചിരിയും നര്‍മ്മവും ഒരിക്കലും മറക്കില്ല. അദ്ദേഹം മരിച്ച് കിടക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നസെന്റിന്റെ മരണത്തില്‍ മലയാളികള്‍ എല്ലാവരും ദുഖിക്കുന്നുണ്ടെങ്കിലും ഇന്നസെന്റിന്റെ മരണം തളര്‍ത്തുന്ന ഒരു വിഭാഗമുണ്ടെങ്കില്‍ അത് ക്യാന്‍സര്‍ രോഗികളായിരിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.

സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button