‘ധാക്ക: ഇന്ത്യയ്ക്ക് എതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികവാദികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് തുടരുന്നു. മതമൗലികവാദിയായ ബംഗ്ലാദേശി മൗലാനയുടെ വിവാദ പ്രസ്താവനയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇനായത്തുള്ള അബ്ബാസി മൗലാനയുടെ വീഡിയോയില്‍ അദ്ദേഹം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുന്നത് കേള്‍ക്കാം.
Read Also: പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ: വീടൊഴിയാൻ നോട്ടീസ് നൽകി
ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഡല്‍ഹിയില്‍ ഇസ്ലാമിന്റെ പതാക ഉയര്‍ത്തുമെന്നാണ് അബ്ബാസിയുടെ ഭീഷണി. ആരെങ്കിലും ബംഗ്ലാദേശ് പിടിച്ചടക്കാന്‍ വന്നാല്‍, എല്ലാ മദ്രസകളും ആയുധ ക്യാമ്പാക്കി മാറ്റും. ജിഹാദിന് വേണ്ടി ഓരോ മുസ്ലിമും ബംഗ്ലാദേശ് സൈന്യത്തോടൊപ്പം നില്‍ക്കുമെന്നും വീഡിയോയില്‍ പറയുന്നു.
2023 മാര്‍ച്ച് 23-ന് ‘വോയ്സ് ഓഫ് ബംഗ്ലാദേശി ഹിന്ദുക്കളുടെ’ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ വീഡിയോ പങ്കിട്ടു. വീഡിയോ അടങ്ങിയ ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, ”ഇനായത്തുള്ള അബ്ബാസി ഒരു ബംഗ്ലാദേശി ഇസ്ലാമിക പണ്ഡിതനാണ്, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ് സ്ഥിരം പരിപാടി.
‘ഡല്‍ഹിയിലും ഇസ്ലാമിന്റെ പതാക ഉയര്‍ത്താന്‍ ബംഗ്ലാദേശിലെ മുസ്ലീങ്ങള്‍ക്ക് ശക്തിയുണ്ട്. ഇന്‍ഷാ അല്ലാഹ്, അത് ഭാവിയില്‍ സംഭവിക്കും’, എന്ന് പറഞ്ഞാണ് അബ്ബാസി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
Post Your Comments