കട്ടപ്പന: ‘എന്ത് ദ്രോഹമാടാ അവൾ നിന്നോട് ചെയ്തത്…’ മകളുടെ കൊലപാതകിയെ കണ്ട് നെഞ്ചുപൊട്ടി ഒരമ്മ ചോദിച്ച ചോദ്യമാണിത്. കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലഞ്ഞ ചോദ്യം. കട്ടപ്പനയിലെ അനുമോളുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് വിജേഷിനെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചപ്പോഴാണ് അമ്മ ശാപവാക്കുകളുമായി രംഗത്തെത്തിയത്.
Read Also: ആഭ്യന്തര മന്ത്രിയുടെ ബന്ധുവായ ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
‘അവനും ചാകട്ടെ സാറെ, എന്തിനാ അവനെ സംരക്ഷിക്കുന്നത്. എങ്ങനെ തോന്നി പൊന്നുപോലെ കൊണ്ടുനടന്ന അതിനെ കൊല്ലാൻ ആയിട്ട്….’ചങ്കുപൊട്ടിയുള്ള അനുമോളുടെ അമ്മയുടെ വാക്കുകൾ എല്ലാവരിലും നൊമ്പരം ഉണർത്തി. എന്നാൽ യാതൊരു കുറ്റബോധമോ സങ്കോചമോ ഇല്ലാതെ വിജേഷ് കൊലപാതകരീതി പോലീസിനോട് വിവരിച്ചു.
വെള്ളിയാഴ്ച രാത്രി സമയത്താണ് കൊലപാതകം നടത്തിയത് എന്നും ആ സമയം മദ്യലഹരിയിൽ ആയിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അന്ന് രാത്രി ഏഴരയോടെ ആണ് അനുമോൾ വീട്ടിലെത്തിയത്. ഇതേ ചൊല്ലിയാണ് വഴക്ക് തുടങ്ങിയത്. കസേരയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന അനുമോളുടെ പിന്നിലെത്തി ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ് അനുമോൾ കസേരയിൽ നിന്ന് വീണു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അനുമോളുടെ മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ വച്ചു. ഈ സമയം മകൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കി.
നേരത്തെ അനുമോൾ തനിക്കെതിരെ വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
Read Also: വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി
Post Your Comments