Latest NewsNewsTechnology

വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി

പേനയ്ക്ക് 0.7 എംഎം ടിപ്പാണ് നൽകിയിട്ടുള്ളത്

ഇന്ത്യയിലെ ഏറ്റവും മികച്ച നോട്ട്ബുക്ക് ബ്രാൻഡായ ഐടിസി ക്ലാസ്മേറ്റ് ഏറ്റവും പുതിയ ബോൾ പേന വിപണിയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തിയുള്ള ‘ക്ലാസ്മേറ്റ് ഹുക്ക്’ എന്ന പേരിലാണ് പുതിയ പേന അവതരിപ്പിച്ചിട്ടുള്ളത്.ഈ പേനയുടെ ക്ലിപ്പ് ഏത് പൗച്ചിലേക്കും, സിപ്പിലേക്കും, ലൂപ്പിലേക്കും ഹുക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ക്ലാസ്മേറ്റ് ഹുക്ക് എന്ന പേനയുടെ ലോഞ്ചിന് മുന്നോടിയായി ഐടിസി ക്ലാസ്മേറ്റ് ‘ആപ്നേ കഹാൻ ഹുക്ക് കിയാ?’ (Hook it anywhere) എന്ന പേരിൽ ടിവിസിയും പുറത്തിറക്കിയിട്ടുണ്ട്.

പേനകൾ പതിവായി നഷ്ടപ്പെടുകയോ/ സ്ഥാനം മാറ്റിവയ്ക്കുകയോ ചെയ്യുന്ന ഉപഭോക്തൃ കാഴ്ചയിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ക്ലാസ്മേറ്റ് ഹുക്ക് എന്ന പേനയുടെ ആശയം. ഇത് എളുപ്പത്തിൽ കൊണ്ടുപോകാനും, ആവശ്യമായ വേളയിൽ കണ്ടെത്താനും സഹായിക്കുന്നതാണ്. പേനയ്ക്ക് 0.7 എംഎം ടിപ്പാണ് നൽകിയിട്ടുള്ളത്. ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് മഷി ഷേഡ് വേരിയന്റുകളിലാണ് പുറത്തിറക്കുന്നത്. രാജ്യത്തുള്ള എല്ലാ സ്റ്റേഷനറി കടകളിൽ നിന്നും, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നും ക്ലാസ്മേറ്റ് ഹുക്ക് ബോൾ പേന വാങ്ങാൻ സാധിക്കും.

Also Read: ആഭ്യന്തര മന്ത്രിയുടെ ബന്ധുവായ ബിജെപി പ്രവർത്തകനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button