ErnakulamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യുമായി യു​വാ​വും യു​വ​തി​യും അറസ്റ്റിൽ

ഇ​ടു​ക്കി പൂ​പ്പാ​റ മു​രി​ക്കും​തോ​ട്ടി വെ​ള്ളാ​ങ്ങ​ൽ വീ​ട്ടി​ൽ ആ​ൽ​ബി​റ്റ് (21), ആ​ല​പ്പു​ഴ കാ​യം​കു​ളം ക​രി​യി​ല​കു​ള​ങ്ങ​ര ക​ര​ട​മ്പി​ള്ളി വീ​ട്ടി​ൽ അ​ന​ഘ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ങ്ക​മാ​ലി: ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എം​ഡി​എം​എ​യു​മാ​യി കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന യു​വാ​വും യു​വ​തി​​യും അറസ്റ്റിൽ. ഇ​ടു​ക്കി പൂ​പ്പാ​റ മു​രി​ക്കും​തോ​ട്ടി വെ​ള്ളാ​ങ്ങ​ൽ വീ​ട്ടി​ൽ ആ​ൽ​ബി​റ്റ് (21), ആ​ല​പ്പു​ഴ കാ​യം​കു​ളം ക​രി​യി​ല​കു​ള​ങ്ങ​ര ക​ര​ട​മ്പി​ള്ളി വീ​ട്ടി​ൽ അ​ന​ഘ (21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​ങ്ക​മാ​ലി പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ പൊലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്ക് മ​രു​ന്നു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​ങ്ക​മാ​ലി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വ​ച്ച് പൊ​ലീ​സ് വാ​ഹ​നം ത​ട​ത്തു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ ​നി​ന്നും പേ​ഴ്സി​ൽ നി​ന്നു​മാ​യി 20.110 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : മാർച്ച് 28 മുതൽ മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം, കൂടുതൽ വിവരങ്ങൾ അറിയാം

ഇവരെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ജി​ല്ലാ ഡ​ൻ​സാ​ഫ് ടീ​മി​നെ കൂ​ടാ​തെ ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു, എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, മാ​ർ​ട്ടി​ൻ ജോ​ൺ, ദേ​വി​ക, എ​എ​സ്ഐ റ​ജി മോ​ൻ, സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, അ​ജി​ത എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button