![](/wp-content/uploads/2023/03/whatsapp-image-2023-03-26-at-9.19.49-am.jpeg)
വാട്സ്ആപ്പ് വിൻഡോസ് ആപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. ഇത്തവണ നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ രീതിയിലുള്ള മാറ്റങ്ങളാണ് ഇത്തവണ വിൻഡോസിലും എത്തിയിട്ടുള്ളത്. പ്രധാന അപ്ഡേറ്റുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പുതിയ വിൻഡോസ് പതിപ്പിൽ 8 അംഗങ്ങളെ ഉൾപ്പെടുത്തി വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ, 32 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓഡിയോ കോളും ചെയ്യാൻ കഴിയും. മൾട്ടി ഡിവൈസ് ലിങ്ക് പിന്തുണയ്ക്കുന്നതിനാൽ, ഫോൺ ഇല്ലാതെയും വാട്സ്ആപ്പ് വിൻഡോസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read: പശുവിനെ പീഡിപ്പിച്ചു കൊന്നു: കൊല്ലത്ത് യുവാവ് അറസ്റ്റിൽ
ആൻഡ്രോയിഡ് ടാബ്ലെറ്റുകൾ, മാക്ക് ഡെസ്ക്ടോപ്പുകൾ തുടങ്ങിയവയിലേക്കായി പുതിയ ബീറ്റ ഫീച്ചറുകൾ പരീക്ഷിക്കാൻ വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. ഘട്ടം ഘട്ടമായി വീഡിയോ, ഓഡിയോ കോൾ അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്താനാണ് വാട്സ്ആപ്പിന്റെ നീക്കം.
Post Your Comments