സ്വന്തം കുട്ടികളെ കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് തല്ലിച്ചതച്ചു

തിരുവനന്തപുരം: മക്കളെ കാണാൻ കുടംബകോടതിയിലെത്തിയ യുവാവിനെ ഭാര്യാപിതാവ് മർദ്ദിച്ചു. കോടതി വളപ്പില്‍ വെച്ചാണ് സംഭവം. ഭാര്യാപിതാവിന്റെ അടിയേറ്റു യുവാവിന്റെ പല്ല് കൊഴിഞ്ഞു. കുളത്തൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. കോടതി നിര്‍ദേശപ്രകാരം മക്കളെ കാണാന്‍ തിരുവനന്തപുരം കുടുംബകോടതിയിൽ എത്തിയതായിരുന്നു യുവാവ്. ഇവിടെ വെച്ചാണ് ഭാര്യാപിതാവിന്റെ പ്രകോപനപരമായ പെരുമാറ്റം.

അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ അമ്മ എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളില്‍ കോടതിയില്‍ കൊണ്ടുവന്ന് പിതാവിനെ കാണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 കാരനായ യുവാവ് കോടതിയിലെത്തിയത്. മാസത്തിൽ ആകെ രണ്ട് ദിവസമാണ് ഇയാൾക്ക് തന്റെ മക്കളെ കാണാൻ സാധിക്കുന്നത്. അതിയായ ആഗ്രഹത്തോട് കൂടി മക്കളെ കാണാനെത്തിയ യുവാവിനാണ് ദാരുണാവസ്ഥ ഉണ്ടായത്.

കുട്ടികളുടെ അമ്മയ്ക്ക് മലപ്പുറത്ത് ജോലി ആയതിനാല്‍ മൂത്തകുട്ടിയെ മാത്രം ഭാര്യാപിതാവാണ് കോടതിയില്‍ എത്തിച്ചത്. ഇതിനിടെ കയര്‍ത്ത് സംസാരിച്ച ഭാര്യാപിതാവ് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഭാര്യാപിതാവിനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.

Share
Leave a Comment