Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘അന്യ പുരുഷന്മാർ മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും കാണരുത് എന്നാണ് നിയമം’: ഉസ്താദിന്റെ വാക്കുകൾ വൈറലാകുന്നു

സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ കാര്യങ്ങളിൽ ഇദ്ദേഹത്തിനുള്ള അറിവ് വലുതാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഈ നോമ്പുകാലത്ത് സിറാജുദ്ദീൻ നടത്തിയ പുതിയ പ്രഭാഷണമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച് ഒരു പെണ്ണിന്റെ ശരീരം അന്യപുരുഷന്മാർ കാണാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇന്നത്തെ സാഹചര്യങ്ങൾ ആകെ മാറിയെന്നും പരയുന്നു. മരിച്ചു കഴിഞ്ഞാൽ ഈ നിയന്ത്രണം ആവശ്യമില്ല എന്നാണ് വിശ്വാസികൾ ഇന്ന് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു.

‘സ്ത്രീകളുടെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കുന്നത് ഹലാലാണ് എന്നാണ് പല വിശ്വാസികളും കരുതുന്നത്. അതും ഒരു ഗുരുതരമായ തെറ്റാണ്. വിശ്വാസികൾക്കെല്ലാം ഇത് നോമ്പ് മാസമാണ്. ഒരു പെണ്ണ് മരിച്ചു കഴിഞ്ഞാൽ അവളുടെ മയ്യത്ത് പോലും അന്യ പുരുഷന്മാർ കാണാൻ പാടില്ല. പക്ഷേ ഇപ്പോൾ ഭർത്താക്കന്മാർ ഭാര്യയുടെ മൃതശരീരം അന്യപുരുഷന്മാരെ പൊക്കി കാണിക്കുകയാണ്. ഇതുകൂടാതെ മരിച്ച് ഖബറിലേക്ക് വച്ചുകഴിഞ്ഞ് കുഴി മൂടുന്നതിനു മുൻപ് ഇനി ആർക്കെങ്കിലും കാണാനുണ്ടോന്ന് ചോദിച്ചു നടക്കുകയും ചെയ്യും. പെണ്ണിന്റെ ഒരു മുടി പുറത്തേക്ക് കാണുന്നത് പോലും ഗുരുതരമായ കുറ്റമാണ്. അന്യ പുരുഷനോട് പെണ്ണുങ്ങൾ സലാം മടക്കുന്നതും ഗുരുതരമാണ്’, മതപണ്ഡിതൻ പറയുന്നു.

ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. സ്ത്രീകൾ മരിച്ചു കഴിയുമ്പോൾ അവരുടെ മുഖം പോലും ആരെയും കാണിക്കാതെ കുഴിയിലേക്ക് വയ്ക്കണം എന്നാണോ നിങ്ങൾ പറയുന്നത് എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തി. ഇസ്ലാമിക മതഗ്രന്ഥങ്ങളിലെ വിശ്വാസങ്ങൾക്കനുസരിച്ച് മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അവരുടെ സമുദായത്തിലെ സ്ത്രീകൾക്ക് അതിനോട് എതിർപ്പില്ലങ്കിൽ പിന്നെ എന്തിനാണ് മറ്റുള്ളവർ ഇത്തരത്തിൽ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button