ദുബായ്: റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ്. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് നടപടി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
റോഡുകളിലെ തിരക്കേറിയ സമയത്താണ് ട്രക്കുകൾക്ക് നിരോധനമുള്ളത്. രാവിലെ 7 മണി മുതൽ 9 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ നാലു വരെയുമുള്ള സമയങ്ങളിൽ നിരോധനം ബാധകമാണ്. വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് നിരോധനം.
ഇതിന് പുറമെ, E11 റൂട്ടിലും CBD ഏരിയകളിലും ട്രക്ക് നിരോധന സമയം രാവിലെ 7 മുതൽ രാത്രി 11 വരെ ബാധകമായിരിക്കുമെന്നും അധികൃതർ വിശദമാക്കി.
Post Your Comments