![](/wp-content/uploads/2023/03/whatsapp-image-2023-03-26-at-5.05.08-pm.jpeg)
വിവിധ സ്ഥാപനങ്ങളുടെ നമ്പറുകൾ ലഭിക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ നമ്പറുകൾ സെർച്ച് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്എസ്ഇകെ (CloudSEK). ഓൺലൈനിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നവരെ കബളിപ്പിക്കാൻ ഗൂഗിളിൽ വ്യാജ കസ്റ്റമർ കെയർ കെയർ നമ്പറുകൾ നൽകുന്ന തട്ടിപ്പാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് പ്രവർത്തിക്കുന്നത്.
ഗൂഗിളിൽ ഹോട്ടലുകളുടെ പേരുകൾ സെർച്ച് ചെയ്യുമ്പോൾ, ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകളാണ് പോസ്റ്റ് ചെയ്യുന്നത്. കൂടാതെ, തട്ടിപ്പുകാർ ഒരേ ഡിസൈനുള്ള ഹോട്ടലുകളുടെ ചിത്രങ്ങളാണ് മിക്ക സൈറ്റുകളിലും ഉപയോഗിക്കുന്നത്. ജഗന്നാഥപുരി, ഉജ്ജയിൻ, വാരണാസി തുടങ്ങിയ മതപരമായ നഗരങ്ങളിൽ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിൽ ലക്ഷ്യമിട്ടാണ് സൈബർ കുറ്റവാളികൾ പ്രവർത്തിക്കുന്നത്. ഇത്തരം തട്ടിപ്പിന് പിന്നിൽ എത്രപേർ പ്രവർത്തിക്കുന്നുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ല. അതിനാൽ, ഗൂഗിളിൽ നൽകിയിരിക്കുന്ന നമ്പറും, ഹോട്ടലുകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന നമ്പറും ക്രോസ് ചെക്ക് ചെയ്യേണ്ടത് അനിവാര്യമാണ്.
Also Read: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി: യുവാവിന്റെ മൂക്ക് മുറിച്ച് ബന്ധുക്കൾ
Post Your Comments