Latest NewsNewsIndia

ഇന്ത്യയുടേത് ‘നാരീശക്തി’, വനിതാ നേട്ടങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

രാജ്യത്തെ നാരീശക്തി മുന്നില്‍നിന്ന് നയിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന് തന്നെ അഭിമാനമായി വിവിധ മേഖലകളില്‍ നേട്ടംകൈവരിച്ച ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് ‘മന്‍ കീ ബാത്തില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖാ യാദവ്, വ്യോമസേനയില്‍ മുന്നണിപ്പോരാളികളുടെ യൂണിറ്റിന്റെ മേധാവിസ്ഥാനത്തെത്തിയ ആദ്യ വനിതാ ഓഫീസര്‍ ഷാലിസ ധാമി തുടങ്ങിയവരുടെ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.

Read Also: യുവനടിയെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

രാജ്യത്തെ നാരീശക്തി മുന്നില്‍നിന്ന് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ കരുത്താര്‍ജിക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ്, സുരേഖാ യാദവ് മറ്റൊരു റെക്കോഡ് കൂടി സ്ഥാപിച്ചിരിക്കുന്നു. വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റ് ആകുന്ന ആദ്യ വനിതയായും അവര്‍ മാറി.

75 വര്‍ഷത്തിനിടെ നാഗാലാന്‍ഡില്‍ കഴിഞ്ഞ ആദ്യമായി രണ്ടു വനിതകള്‍ നിയമസഭയിലെത്തി. യു.എന്‍. മിഷനു കീഴില്‍ സമാധാനപാലനത്തിന് സ്ത്രീകള്‍ മാത്രമുള്ള പ്ലാറ്റൂണിനെ ഇന്ത്യ അയച്ചുവെന്നും മോദി ചൂണ്ടിക്കാണിച്ചു. ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ ഇന്ത്യന്‍നേട്ടത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button