പ്രവർത്തന വിപുലീകരണത്തിന് ഒരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, 15 രാജ്യങ്ങളിലേക്ക് വിമാന സർവീസ് വ്യാപിപ്പിക്കാനാണ് ഇൻഡിഗോയുടെ നീക്കം. ഇതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വർഷം മുതൽ 350 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോ പദ്ധതിയിടുന്നത്. കമ്പനിയുടെ സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം പത്ത് കോടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇൻഡിഗോ പ്രവർത്തിക്കുന്നത്.
നിലവിലെ കണക്കുകൾ അനുസരിച്ച്, 306 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതുവഴി 8.5 കോടിയാളുകൾക്കാണ് ഇൻഡിഗോ സേവനങ്ങൾ നൽകിയിരിക്കുന്നത്. ഇൻഡിഗോയ്ക്ക് പുറമേ, വമ്പൻ മാറ്റങ്ങൾക്കുള്ള തയ്യാറെടുപ്പ് എയർ ഇന്ത്യയും നടത്തുന്നുണ്ട്. 840 വിമാനങ്ങൾ വാങ്ങുന്നതിന് എയർബസ്, ബോയിംഗ് എന്നിവയുമായി എയർ ഇന്ത്യ ഇതിനോടകം തന്നെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
Also Read: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം: തീയണയ്ക്കാന്‍ തീവ്രശ്രമം
Post Your Comments