ന്യൂഡൽഹി: ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബിറ്റ്കോയിനുകളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത രോഹിണി സെക്ടർ-28ൽ താമസിക്കുന്ന ജതിൻ കുമാർ ധൽ (28), ഉത്തർപ്രദേശിലെ നോയിഡ എക്സ്റ്റൻഷനിൽ താമസിക്കുന്ന അൻഷുൽ അറോറ (33) എന്നിവരാണ് പിടിയിലായത്.
ഒരു സ്വകാര്യ ബാങ്ക് മാനേജരിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. പ്രതികൾ ഇയാളെ ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുകയും ഉയർന്ന വരുമാനം നൽകുന്ന ബിറ്റ്‌കോയിനിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ 2,50,000 രൂപ ലഭിക്കുമെന്ന് തെറ്റ്ധരിപ്പിച്ച് 90,000 രൂപ ബാങ്ക് മാനേജരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പണം കിട്ടാത്തതിനെ തുടർന്ന് ഇയാൾ നിക്ഷേപിച്ച തുക തിരികെ ചോദിച്ചു. എന്നാൽ ഒരുമിച്ച് പണം ലഭിക്കുമെന്ന് ഉറപ്പ് നൽകി കൂടുതൽ പണം പ്രതികൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ മാനേജർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതികളുടെ കൈയിൽ നിന്ന് വ്യാജ സിം കാർഡുകളും, ആറ് മൊബൈൽ ഫോണുകളും, ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments