ലക്‌നൗ: സുപ്രിം കോടതിക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 24 വരെ കര്‍ശന നടപടികളൊന്നും ഉണ്ടാവരുതെന്ന് ഹൈക്കോടതി യു.പി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
2019ല്‍ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതി വിധിക്കെതിരായ ഒവൈസിയുടെ പരാമര്‍ശമാണ് വിവാദമായത്. സുപ്രിം കോടതി പരമോന്നത കോടതിയാണെങ്കിലും തെറ്റ് പറ്റാത്തതല്ലെന്ന് ഒവൈസി അന്ന് പ്രതികരിച്ചിരുന്നു.
സിദ്ധാര്‍ഥ് നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് ചോദ്യം ചെയ്താണ് ഒവൈസി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഒവൈസിക്കെതിരെ കോടതി സമണ്‍സ് അയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കും.
Post Your Comments