ThiruvananthapuramNattuvarthaLatest NewsKeralaNews

കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്

തിരുവന്തപുരം: പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിജിത്ത്.

Read Also : ‘പേടിച്ചിട്ടാ നിര്‍ത്താത്തത് സാറേന്ന് പറഞ്ഞതും, ഒരൊറ്റ അടിയാ മുഖത്ത്… അവന്‍ നിന്ന് കിലുകിലാ വിറച്ചുപോയി’: ദൃക്‌സാക്ഷി

പൊഴിയൂർ പൊഴിക്കരയിലെ എലിഫന്റ് റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്കുശേഷം ആണ് സംഭവം. രണ്ടു സുഹൃത്തുക്കൾക്ക് ഒപ്പം കനാലിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപെട്ടത്. ഒപ്പം ഉണ്ടായിരുന്ന ജോജി, അജിത് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്, പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.

മുങ്ങിയപ്പോൾ മണ്ണിൽ പുതഞ്ഞത് അപകടകാരണമായി എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button