KasargodLatest NewsKeralaNattuvarthaNews

വാ​റ​ന്റു​മാ​യെ​ത്തി​യ പൊ​ലീ​സു​കാ​ര​ന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു : യുവാവ് പിടിയിൽ

പ​ന​യാ​ൽ നെ​ല്ലി​യ​ടു​ക്ക​ത്ത ഷ​ഹീ​ബാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: വാ​റ​ന്റു​മാ​യി പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പൊ​ലീ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് ക​ല്ല് ത​ള്ളി​യി​ട്ട സംഭവത്തിൽ യു​വാ​വ് അ​റ​സ്റ്റിൽ. പ​ന​യാ​ൽ നെ​ല്ലി​യ​ടു​ക്ക​ത്ത ഷ​ഹീ​ബാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് കേസിനാസ്പദമായ സം​ഭ​വം. ചെ​ക്ക്​ കേ​സു​ക​ളി​ൽ വാ​റ​ന്‍റു​മാ​യെ​ത്തി​യ ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പി. ​പ്ര​മോ​ദി​ന്‍റെ ദേ​ഹ​ത്താ​ണ് യു​വാ​വ് ക​ല്ല് ത​ള്ളി​യി​ട്ട​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ പ്ര​മോ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സജ്ജീകരണം, കണ്ടെടുത്തത് മദ്യകുപ്പികളും കോണ്ടത്തിന്റെ പാക്കറ്റുകളും

വാ​റ​ന്റുമാ​യെ​ത്തി​യ പൊ​ലീ​സു​കാ​ര​നെ ക​ണ്ട പ്രതി ഷ​ഹീ​ബ് ഓ​ടി. പി​ന്നാ​ലെ പൊ​ലീ​സു​കാ​ര​നും ഓ​ടി. മ​തി​ൽ ചാ​ടി​യ ഷ​ഹീ​ബ് മ​തി​ലി​നു മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ക​ല്ല് പൊ​ലീ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​വ് ഇ​റ​ങ്ങി​യോ​ടാ​നും ശ്ര​മം നടത്തി.

ബേ​ക്ക​ൽ പൊ​ലീ​സ് യു​വാ​വി​നെ​തി​രെ പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button