Life Style

നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

റമദാന്‍ വ്രതം തുടങ്ങിക്കഴിഞ്ഞു. ജോലിത്തിരക്കിനിടയിലും ഉപവാസം അനുഷ്ഠിക്കുക എന്നത് മിക്കവര്‍ക്കും ശീലമായിക്കഴിഞ്ഞിട്ടുണ്ടാകും. വേനലിലെ ചൂടുള്ള പകലുകള്‍ ചിലരെയെങ്കിലും ക്ഷീണിപ്പിച്ചിട്ടുണ്ടാകും. ജീവിതശൈലി രോഗങ്ങളും ഗുരുതര രോഗങ്ങളുള്ളവരും നോമ്പെടുക്കുന്നവരിലുമുണ്ടാകും. അതിനാല്‍തന്നെ ആരോഗ്യകരമായ ഉപവാസമാണ് വേണ്ടത്. അതിനായി ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കാം.

പ്രഭാതത്തിന് മുമ്പുള്ള അത്താഴം ഒഴിവാക്കരുത്. നോമ്പുതുറവരെ ക്ഷീണം ഒഴിവാക്കാന്‍ അത്താഴം അനിവാര്യമാണ്. നോമ്പുതുറവരെ കൂടുതല്‍ സമയം പോഷകവും ഊര്‍ജവും പ്രദാനം ചെയ്യാന്‍ അത്താഴത്തിനാകും. മാത്രമല്ല വിശപ്പിനെത്തുടര്‍ന്ന് നോമ്പുതുറ സമയത്തെ അധികഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നോമ്പാരംഭത്തിന് മുമ്പുള്ള ഭക്ഷണത്തിനാകും. നോമ്പ് തുറ സമയത്തെ അമിതഭക്ഷണം ശരീര ഭാരം വര്‍ധിപ്പിക്കാനിടയാക്കും. അമിത ഭക്ഷണം അരുത്, നോമ്പുതുറയില്‍ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് ഒരുക്കേണ്ടത്. കൂടാതെ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹന തടസ്സത്തിനും ശരീരഭാരത്തിനും കാരണമാകാം. നിങ്ങളുടെ ഓരോ ഭക്ഷണവും സമയമെടുത്ത് കഴിക്കുകയും വേണം.

ഉപ്പും മധുരവും അമിതമായതും, എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അനാരോഗ്യകരമായ ശരീരഭാരം കൂടാതെ, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ പൊതുവില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലെ മന്ദതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് അത്താഴ സമയത്ത്. ഇത് ദാഹം വര്‍ധിപ്പിക്കാനിടയാകും. പകരം, എല്ലാ ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളും നാരടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം. വെള്ളം കൂടുതലായി കുടിക്കുക. നോമ്പുതുറക്കും പ്രഭാത ഭക്ഷണത്തിനുമിടയില്‍ കഴിയുന്നത്ര വെള്ളം കുടിക്കുക, നോമ്പുകാലത്ത് ഡിഹൈഡ്രേഷന്‍ (നിര്‍ജ്ജലീകരണം) ഉണ്ടാകാന്‍ സാധ്യത വളരെയേറെയാണ്. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് ദ്രവ പദാര്‍ത്ഥങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക. ജ്യൂസ്, പാല്‍, സൂപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.

കാപ്പി, ചായ തുടങ്ങിയ കഫീന്‍ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം. കാരണം ഇവ ശരീരത്തിലെ ധാതു-ലവണ നഷ്ടത്തിനിടയാക്കും.അനിവാര്യമായ ഭക്ഷ്യ വിഭവങ്ങള്‍പഴങ്ങളും പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും ഉപവാസസമയത്ത് അവശ്യവസ്തുക്കളായതിനാല്‍ ഇവ മലബന്ധം തടയാന്‍ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കലുകളും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ ആഹാരം കഴിക്കുമ്പോളൊക്കെ പച്ചക്കറിയും പയവര്‍ഗങ്ങളും ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. നോമ്പ് തുറക്ക് ആരംഭത്തില്‍ കഴിക്കുന്ന ഈന്തപ്പഴം മികച്ച ഊര്‍ജ്ജദായക ഫലമാണ്. മാത്രമല്ല അവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പേശികളും നാഡികളും നന്നായി പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുന്നു. ഈന്തപ്പഴത്തില്‍ പഞ്ചസാരയുടെ അംശം കൂടുതലായതുകൊണ്ടുതന്നെ അമിതോപയോഗം നല്ലതുമല്ല.

അരിയോ അതുപോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളോധാരാളം ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ തവിട്ട് അരി (ബ്രൗണ്‍ റൈസ്), ഉണക്കല്ലരി, അവകൊണ്ടുണ്ടാക്കിയ ബ്രഡ് എന്നിവ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ ഉര്‍ജ്ജം കൂടുതല്‍ സമയം ശരീരത്തിന് നല്‍കാന്‍ സഹായകമാണ്. മാംസവും ഇതര ഭക്ഷണങ്ങളുംചിക്കന്‍, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീര കോശങ്ങളുടെ പോഷണത്തിനും പുനര്‍നിര്‍മാണത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു. ഉയര്‍ന്ന കാല്‍സ്യം അടങ്ങിയ പാലുല്‍പന്നങ്ങള്‍ കഴിക്കുന്നത് അസ്ഥികളുടെ ബലം നിലനിര്‍ത്താനും സഹായിക്കും.

പ്രമേഹവും ഉപവാസവുംമരുന്നുപയോഗിക്കുന്നവര്‍ ഉപവസിക്കുന്നത് സുരക്ഷിതമാണോയെന്നും പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ എന്ത് മുന്‍കരുതലുകള്‍ എടുക്കണമെന്നും സംബന്ധിച്ച് വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണത്തില്‍ കൂടുതല്‍ നാരടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ശരീരത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനു സഹായകമാകും. പ്രമേഹമുള്ളവര്‍ ആരോഗ്യം നിലനിര്‍ത്താന്‍ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയോടുകൂടിയ കാര്‍ബോഹൈഡ്രേറ്റുകളായ തവിട്ട് അരി, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ശുദ്ധീകരിച്ച ഭക്ഷണപദാര്‍ഥങ്ങളേക്കാള്‍ മികച്ച ഓപ്ഷനുകളാണ്.

മധുരപലഹാരങ്ങള്‍ ഇഫ്താറിലെ ജനപ്രിയ വിഭവങ്ങളാകാം, പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കി വേണം ഇവ കഴിക്കാന്‍. അതിനാല്‍ ഇവ കുറഞ്ഞ അളവില്‍ ഭക്ഷിക്കുന്നതാണ് നല്ലത്. പ്രോട്ടീന്‍ നല്ല ഊര്‍ജ്ജ സ്രോതസ്സാണ്, കാരണം കാര്‍ബോഹൈഡ്രേറ്റിനേക്കാള്‍ ഇവ സാവധാനത്തില്‍ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. വൃക്ക തകരാറിലായതിന്റെ ലക്ഷണങ്ങളുള്ള ആളുകള്‍ ഇവ കഴിക്കുംമുമ്പ് വൈദ്യോപദേശം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button