Latest NewsKeralaNews

ഗുണഭോക്താക്കൾ കറുത്തശക്തികളല്ല, സംഘപരിവാറാണ്; വിമർശനവുമായി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധി വിഷയത്തിലെ ജനാധിപത്യ വിരുദ്ധ നടപടിയിൽ സംഘപരിവാറിനെതിരെ രാജ്യത്താകെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുയരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്താക്കൾ കറുത്തശക്തികളല്ല: സംഘപരിവാറാണെന്നും അദ്ദേഹം അറിയിച്ചു.

Read Also: ‘റോബിന്റെ കുടുംബവീട്ടില്‍ പോയിരുന്നു, അയൽക്കാർ മുഴുവൻ നെഗറ്റീവ് ആണ് പറഞ്ഞത്’: ഫിറോസ് ഖാൻ പറയുന്നു

സീതാറാം യെച്ചൂരി, പിണറായി വിജയൻ ഉൾപ്പെടെ ഇടതുപക്ഷമാകെ സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്നു. എന്നിട്ടും, പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ്. ഒന്നിച്ചുനിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: രാഹുൽ ഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാൻ പിണറായി വിജയൻ സർക്കാർ അവസരം നൽകുന്നു: വിമർശനവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button