KeralaLatest NewsNews

ചിന്നക്കനാലിലെ അരികൊമ്പനെ പിടികൂടാനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്നെത്തും

ഇടുക്കി: ചിന്നക്കനാലിലെ ഒറ്റയാനെ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ തുടർന്ന് വനം വകുപ്പ്. അരികൊമ്പനെ തളക്കുന്നതിനുള്ള കുങ്കിയാനകളായ കോന്നി സുരേന്ദ്രനും ഇന്നെത്തും.

അതേസമയം ഓപ്പറേഷൻ അരികൊമ്പൻ താത്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 29 വരെ നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി. തെറ്റായ നടപടികളാണ് അരിക്കൊമ്പനെ പിടിക്കുന്നതിനായി വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

അരിക്കൊമ്പനെ ഈ മാസം 29 വരെ മയക്കുവെടി വയ്ക്കാൻ പാടില്ല എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ അരികൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button