Latest NewsNews

ഇന്ത്യൻ താരങ്ങൾ ഐപിഎൽ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി രോഹിത് ശർമ

ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യക്ക് വളരെ തിരക്കേറിയ സീസൺ ആണ് ഇത്. ഈ മാസം ആരംഭിക്കുന്ന ഐപിഎല്ലും സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാകപ്പും ഇന്ത്യൻ താരങ്ങൾക്ക് വലിയ രീതിയിലുള്ള ജോലിഭാരം ആയിരിക്കും നൽകുക. അതേ സമയം, ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന താരങ്ങൾക്ക് വേണമെങ്കിൽ ഐപിഎൽ ഉപേക്ഷിക്കാം എന്ന് രോഹിത് ശർമ.

ഫ്രാഞ്ചൈസികളുടെ നിയന്ത്രണത്തിലാണ് ഇനി കളിക്കാർ എല്ലാം എന്നും അത്യന്തികമായി ഫ്രാഞ്ചൈസുകൾ ആണ് ഇത് തീരുമാനിക്കേണ്ടത് എന്നും രോഹിത് വ്യക്തമാക്കി.

‘ഇനി അവർക്ക് താരങ്ങൾ സ്വന്തമാണ്. ഞങ്ങൾ ചില നിർദ്ദേശങ്ങൾ ടീമുകൾക്ക് നൽകിയിട്ടുണ്ട്.

എങ്കിലും അത് തീരുമാനിക്കേണ്ടത് അതാത് ഫ്രാഞ്ചൈസികൾ ആണ്. അതിലും പ്രധാനമായി ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് താരങ്ങളാണ്. അവർ എല്ലാവരും പ്രായപൂർത്തിയായവരാണ്. ഒന്നോ രണ്ടോ മത്സരങ്ങൾക്ക് താരങ്ങൾക്ക് ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ വിശ്രമം എടുക്കാം. പക്ഷേ അത് സംഭവിക്കുമോ എന്നത് സംശയമാണ്’- രോഹിത് ശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button