ErnakulamLatest NewsKeralaNattuvarthaNews

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും അത്യാഹിത വിഭാഗത്തിൽ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി അര്‍ബുദ ബാധിതനായ ഇന്നസെന്റിനെ ചില ശാരീരീകാസ്വസ്ഥതകള്‍ കണ്ടപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യന്ത്രങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിലാണ് ഇന്നസന്റെന്നും മറ്റുതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും നടൻ ഇടവേള ബാബു അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button