
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,485 രൂപയും പവന് 43,880 രൂപയുമായി.
വെള്ളിയാഴ്ച പവന് 160 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലക്കുറവ് രേഖപ്പെടുത്തിയത്. മാർച്ച് 18-ന് പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
Read Also : ഇരുമ്പ് വടി കൊണ്ട് നിരന്തരം അടിയ്ക്കും; ആഖിലിൽ നിന്ന് റഷ്യൻ യുവതി നേരിട്ടത് ക്രൂര ലൈംഗിക പീഡനം
ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന്, തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9-ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണ വില താഴ്ന്നത്.
പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിടുകയായിരുന്നു.
Post Your Comments