Latest NewsNewsIndia

‘എന്നെ അയോഗ്യനാക്കൂ, ജയിലിലടയ്ക്കൂ, മോദിയുടെയും അദാനിയുടെയും ബന്ധം ഞാൻ ഇനിയും ചോദ്യം ചെയ്യും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിവാദമായ ‘മോദി’ പരാമർശത്തിന് പിന്നാലെ രാ​ഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം കോൺഗ്രസ് പ്രതിഷേധ ജാഥകൾ നടത്തിവരികയാണ്. തന്റെ അയോഗ്യതാ ഉത്തരവിൽ പ്രാറ്൬ഹികരിച്ച് രാഹുൽ ഗാന്ധി രംഗത്ത്. തനിക്ക് ഭയമില്ലെന്നും, അയോഗ്യനാക്കിയെന്ന് കരുതി തന്റെ യാത്ര അവസാനിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എത്ര വായടപ്പിക്കാൻ ശ്രമിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് താൻ ഇനിയും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

‘ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഈ അയോഗ്യതാ ഉത്തരവിനെ ഞാൻ കാര്യമാക്കുന്നില്ല. മോദിയുടെയും അദാനിയുടെയും ബന്ധം ഞാൻ ഇനിയും ചോദ്യം ചെയ്യും. സത്യത്തിന് വേണ്ടി ഞാൻ ഇനിയും പോരാടും. അതാണ് എന്റെ ലക്ഷ്യം. എന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുണ്ട്, അതിനാലാണ് ഞാൻ അയോഗ്യനാക്കപ്പെട്ടത്. രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് എന്റെ കർത്തവ്യം. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശബ്ദമാവുക, അവരെ സത്യങ്ങൾ ബോധിപ്പിക്കുക എന്നതാണ് എന്റെ കടമ. പ്രധാനമന്ത്രിയുമായുള്ള ബന്ധം മുതലെടുക്കുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ച് ജനങ്ങളോട് സത്യം വിളിച്ച് പറയും’, രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം, രാ​ഹുൽ​ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിരവധി നേതാക്കളാണ് രാഹുലിന് പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button