Latest NewsKeralaNews

‘ഡോക്ടർ ടാ​ഗിട്ട പൊട്ടൻ’: ഇവന്റെ കല്യാണത്തിന് ശേഷം നടക്കാൻ പോവുന്നത് ഇതായിരിക്കുമെന്ന് ചെകുത്താൻ

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. അടുത്ത സീസൺ തുടങ്ങിയാലും റോബിൻ തന്നെ വാർത്തകളിൽ ഇടം പിടിക്കുമെന്നാണ് അജു പറയുന്നത്. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഡോക്ടർ ടാ​ഗിട്ട പൊട്ടനെന്നാണ് റോബിനെ ചെകുത്താൻ വിശേഷിപ്പിക്കുന്നത്.

‘അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല. ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ. കൊള്ളാവുന്ന ജോലിയാണ് മെഡിക്കൽ പ്രൊഫഷൻ. ഡോക്ടർ റോബിനെ ഷോ കഴിഞ്ഞ് വന്ന് ഉദ്ഘാടനത്തിനൊക്കെ വന്ന് അലറിയപ്പോഴാണ് മനസ്സിലായത്. അലററിലും എക്സ്പ്രഷനിലും എന്തോ കുഴപ്പം തോന്നി. അടുത്ത സീസൺ വന്നാലും റോബിൻ വാർത്തകളിൽ തന്നെ തുടരാനാണ് സാധ്യത. ബി​ഗ് ബോസ് താരമല്ല ശരിക്കും. ബി​ഗ് ബോസ് കാണാത്ത ഒത്തിരി പേരുണ്ട്. അവർക്കും ഇന്ന് റോബിനെ അറിയാം.

ഇവൻ കല്യാണം കഴിച്ച് വീട്ടിൽ പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെന്ന് തോന്നിയാൽ അടുത്ത ഉദ്ഘാടനത്തിന് വന്നിട്ട് പറയും എടീ നീയുണ്ടാക്കിയ ഇഡ്ഡലിയുണ്ടല്ലോ എന്ന് പറഞ്ഞ് അലറും. ബി​ഗ് ബോസിൽ നിന്ന് വിളിച്ചിരുന്നു. അവസാന റൗണ്ടിൽ എന്നെ എടുക്കേണ്ടെന്ന് അവർ തീരുമാനിച്ചു. ബി​ഗ് ബോസ് സീസൺ രണ്ടാം സീസണിലേക്കാണ് വിളിച്ചത്. കിട്ടാത്തതിൽ വിഷമം തോന്നിയിരുന്നില്ല’, അജു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button