Latest NewsNewsIndia

‘ഹിന്ദുത്വ അജണ്ട നടപ്പായിക്കൊണ്ടേ ഇരിക്കുന്നു’: മുസ്ലിം ന്യൂനപക്ഷത്തിനുള്ള സംവരണം റദ്ദാക്കിയതിനെതിരെ ബിന്ദു അമ്മിണി

ബെംഗളുരു: മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന 4% സംവരണം റദ്ദാക്കിയ കർണാടക സർക്കാർ തീരുമാനത്തെ വിമർശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഹിന്ദുത്വ അജണ്ട നടപ്പായിക്കൊണ്ടിരിക്കുകയാണെന്നും ഭരണ ഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. സംവരണം റദ്ദാക്കിയ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ബിന്ദു അമ്മിണി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം നൽകുക. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീൽ യത്നാൽ ഉൾപ്പടെ ഉള്ള ബിജെപി നേതാക്കൾ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടിരുന്നു.

പുതിയ തീരുമാനത്തോടെ ഇതിനോടകം സുപ്രീം കോടതി ചുമത്തിയ 50 ശതമാനം സംവരണമെന്നത് 57 ശതമാനമായി ഉയര്‍ന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനമെന്നതും നിര്‍ണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button