KeralaLatest NewsNews

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗീക അതിക്രമം: യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് ജീവനക്കാരനിൽ നിന്നും ലൈംഗീക അതിക്രമം നേരിട്ട സംഭവത്തില്‍ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ പൊലീസ് അഞ്ച് പേരെയും പിടികൂടാൻ നടപടി തുടങ്ങിയതോടെ എല്ലാവരും ഒളിവിൽ പോവുകയായിരുന്നു.

ഇന്നലെ രാത്രിയും 5 പേരുടെയും വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ലെന്ന് മെഡിക്കൽ കോളേജ് പോലീസ് വ്യക്തമാക്കി.

പീഡനത്തിനിരയായ യുവതിയുടെ പരാതി ഒതുക്കാൻ ശ്രമിച്ച ഒരു  താത്ക്കാലിക ജീവനക്കാരിയെ നേരത്തെ വിടുകയും അഞ്ച് വനിതാ ജീവനക്കാരെ അന്വേഷണ വിധേയമായി  സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.  ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മെഡി. കോളേജ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button